ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി കേരളത്തിൽ എത്തി. കൊച്ചി നെടുമ്പാശ്ശേരിയിലെത്തിയ രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ എഐസിസി വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
നാളെ രാവിലെ കോട്ടയം പുതുപ്പള്ളിയിൽ നടക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ എത്തിയത്.
വൈകിട്ട് 6.45 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധി കുമരകത്തെ താജ് ഹോട്ടലിലേക്ക് പോയി. രാവിലെ പുതുപ്പള്ളിയിലെത്തുന്ന രാഹുൽഗാന്ധി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തും. പുതുപ്പള്ളി പള്ളി മൈതാനത്ത് രാവിലെ ഒൻപതിന് നടക്കുന്ന അനുസ്മരണ സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം സന്ദര്‍ശനം
ലോക്‌സഭാ പ്രതിപക്ഷ നേതാവ് നാളെ മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയെ സന്ദര്‍ശിക്കും. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വസതിയില്‍ എത്തിയാണ് കാണുന്നത് .
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയ. രാവിലെ 11 മണിമുതല്‍ വൈകിട്ട് 4 മണി വരെ വെട്ട് റോഡ്, കഴക്കൂട്ടം, ഇന്‍ഫോസിസ്, തമ്പുരാന്‍ മുക്ക്, കുഴിവിള, ലുലുമാള്‍, ലോഡ്‌സ്, ചാക്ക, പേട്ട, പാറ്റൂര്‍, ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, ആശാന്‍ സ്‌ക്വയര്‍, പനവിള, വഴുതയ്ക്കാട്, കോട്ടന്‍ഹില്‍ സ്‌കൂള്‍ റോഡ്, ഈശ്വരവിലാസം റോഡ്, കാര്‍മല്‍ സ്‌കൂള്‍ റോഡ്, ഓള്‍സെയിന്റ്‌സ്, ഈഞ്ചക്കല്‍, ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് വരെയുള്ള റോഡിലും ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിന് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണെന്നും പോലീസ് അറിയിച്ചു