‘കേന്ദ്ര സർക്കാരിന്‍റെ പ്രവൃത്തികളില്‍ എല്ലാവർക്കും എതിർപ്പ്; ഭാരത് ജോഡോ യാത്ര ജനങ്ങളെ കേള്‍ക്കാന്‍’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, November 28, 2022

 

ഭോപ്പാല്‍/മധ്യപ്രദേശ്: ബിജെപി നടത്തുന്ന കോടികൾ ചെലവഴിച്ചുള്ള വ്യക്തിപരമായ അക്രമങ്ങൾ തനിക്ക് കരുത്ത് പകരുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങളോടും കർഷകരോടും കേന്ദ്ര സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ലെന്ന അഭിപ്രായമാണ് എല്ലാവർക്കുമുള്ളത്. രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ബിജെപി പ്രവർത്തകർക്ക് പോലും എതിർപ്പുണ്ട്. ആർഎസ്എസ് പ്രവർത്തകൻ പദയാത്രയെ വരവേൽക്കാന്‍ എത്തിയതായും രാഹുൽ ഗാന്ധി പറഞ്ഞു.  കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ ഭാരത് ജോഡോ പദയാത്ര മധ്യപ്രദേശിൽ എത്തുമ്പോൾ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും രാഹുൽ ഗാന്ധി മധ്യപ്രദേശിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങളുടെ വാക്കുകൾ കേൾക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ മുഖ്യ ലക്ഷ്യം. തൊഴില്ലായ്മ, വിലക്കയറ്റം എന്നിവ ഉയർത്തിയാണ് ഭാരത് ജോഡോ യാത്ര. ഭാരത് ജോഡോ യാത്രയെ എല്ലാ വിഭാഗം ജനങ്ങളും വരവേൽക്കാൻ എത്തിയിരുന്നു. മധ്യപ്രദേശിൽ ഒരു ആർഎസ്എസ് പ്രവർത്തകനും ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനെത്തി. രാജ്യത്ത് ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ബിജെപി പ്രവർത്തകർക്ക് പോലും എതിർപ്പുണ്ട്. ജനങ്ങളോടും കർഷകരോടും കേന്ദ്ര സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ലെന്നാണ് എല്ലാവരുടെയും അഭിപ്രായം.

കന്യാകുമാരിയിൽ നിന്ന് മധ്യപ്രദേശ് വരെ പദയാത്ര എത്തിയപ്പോൾ ജനങ്ങളുടെ സ്നേഹവും പിന്തുണയും ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. യാത്ര തുടങ്ങിയപ്പോൾ മാധ്യമങ്ങൾ പറഞ്ഞു കേരളത്തിൽ യാത്ര വിജയകരമായിരിക്കും എന്നാൽ കർണാടകയിൽ പ്രശ്നങ്ങൾ ആയിരിക്കുമെന്ന്. പക്ഷെ ഓരോ സംസ്ഥാനത്തും എത്തുമ്പോൾ ജനപിന്തുണ കൊണ്ട് മാധ്യമങ്ങളുടെ പ്രവചനം തെറ്റിയതായി രാഹുൽ ഗാന്ധി പറഞ്ഞു.

‘പണത്തിന് വേണ്ടി പാർട്ടി വിട്ടവരെ വിശ്വാസത്തിൽ എടുക്കാൻ കഴിയില്ല. പാർട്ടി വിട്ടുപോയവരെ തിരിച്ച് കൊണ്ടുവരേണ്ട കാര്യത്തിൽ പാർട്ടി അധ്യക്ഷൻ അഭിപ്രായം പറയും. പദയാത്രയുടെ ലക്ഷ്യം രാഷ്ട്രീയമല്ല. ഒരു പ്രത്യേക സന്ദേശം നൽകാനാണ് പദയാത്ര. രാജ്യം എങ്ങനെയാണെന്ന് ഓർമ്മപ്പെടുത്തലാണ് പദയാത്രയുടെ ലക്ഷ്യം. പദയാത്ര കടന്നു പോയ ഓരോ സംസ്ഥാനത്തെയും ജനങ്ങൾ പദയാത്രയെ ആവേശത്തോടെ സ്വീകരിച്ചു. കേന്ദ്ര സർക്കാരിന്‍റെ നയങ്ങളാണ് തൊഴിലില്ലായ്‌മ ക്കുള്ള പ്രധാന കാരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സാമ്പത്തിക മേഖല മൂന്ന് നാല് കോടീശ്വരൻമാരുടെ കൈയിലായി. അതാണ് തൊഴില്ലായ്മക്കുള്ള പ്രധാന കാരണം. ചെറുകിട വ്യവസായങ്ങൾ തകർന്നു. രാജസ്ഥാനിലെ പാർട്ടിയിലെ പ്രശ്നങ്ങൾ ഭാരത് ജോഡോ യാത്രയെ ബാധിക്കില്ല. രാജസ്ഥാനിലെ ഇരു നേതാക്കളും പാർട്ടിയുടെ പ്രധാന നേതാക്കളാണ് ഭാരത് ജോഡോ പദയാത്രക്കുള്ള യഥാർത്ഥ സമയം ഇപ്പോഴാണ്. വലിയ ശക്തികളോട് പോരാടുമ്പോൾ വ്യക്തിപരമായ ആക്രമണം ഉണ്ടാകും. എന്‍റെ വ്യക്തിത്വത്തെ താറടിച്ച് കാണിക്കാൻ കോടി കണക്കിന് രൂപയാണ് ബിജെപി ചെലവഴിച്ചത്. അവർഎന്നെ എത്ര തവണ മോശമായി ചിത്രികരിച്ചാലും അത് എന്‍റെ വ്യക്തിത്വത്തെ ബാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസുകാര്‍ മാത്രമാണ് ഒന്നും ഉൾകൊള്ളാൻ തയാറാവാത്തത്. എല്ലാത്തിനും മാറ്റം ഉണ്ടാവും. അത് അംഗീകരിക്കാൻ അവർ തയാറാവുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.