കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് രാഹുല്‍ഗാന്ധി; വീഡിയോ വൈറല്‍

Jaihind Webdesk
Saturday, October 19, 2019

ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ഡല്‍ഹിയിലേക്ക് മടങ്ങാനൊരുങ്ങിയ രാഹുല്‍ഗാന്ധിക്ക് യാത്ര നീട്ടിവെയ്‌ക്കേണ്ടി വന്നു. മോശം കലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ കെ.എല്‍.പി കോളേജ് ഗ്രൗണ്ടില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എന്നാല്‍, അവിടെയും കുട്ടികളുമായും നാട്ടുകാരുമായും ഇടപഴകുന്നതിനാണ് രാഹുല്‍ഗാന്ധി ചെലവിട്ടത്. പിന്നീട് കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. ആ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കുട്ടികള്‍ എറിഞ്ഞ് കൊടുക്കുന്ന പന്തുകള്‍ക്ക് രാഹുല്‍ഗാന്ധി ബാറ്റ് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുളളത്. ഹരിയാനയിലെ റേവാരിയില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍.