‘ധാർഷ്ട്യത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നല്‍കണം’; ജൂണ്‍ നാലിന് പുതിയ ഉദയമുണ്ടാവും: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, June 1, 2024

 

ന്യൂഡല്‍ഹി: രാജ്യത്ത് ജൂണ്‍ നാലിന് പുതിയ ഉദയമുണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യ സഖ്യം അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത ചൂടിലും ജനാധിപത്യത്തെയും ഭരണഘടനയേയും സംരക്ഷിക്കാന്‍ എല്ലാവരും  വോട്ട് ചെയ്യുന്നത് അഭിമാനകരമാണ്. ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ എക്സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ധാർഷ്ട്യത്തിന്‍റെയും സ്വേച്ഛാധിപത്യത്തിന്‍റെയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് അഭ്യർത്ഥിച്ച്.