കശ്മീരിൽ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും 5 മാസത്തിനിടെ കൊല്ലപ്പെട്ടു: മോദിക്കെതിരെ രാഹുല്‍ ഗാന്ധി

കശ്മീർ താഴ്‌വരയിൽ നടക്കുന്ന കൊലപാതകങ്ങളിൽ നിസ്സംഗത പുലർത്തുന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. കാശ്മീർ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

കഴിഞ്ഞ 5 മാസത്തിനിടെ 15 സുരക്ഷാ ഉദ്യോഗസ്ഥർ കശ്മീരിൽ വീരമൃത്യു വരിക്കുകയും 18 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു. കശ്മീരി പണ്ഡിറ്റുകൾ 18 ദിവസമായി പ്രക്ഷോഭത്തിലാണ്. എന്നാൽ ഇതൊന്നും കാണാതെ ബിജെപി 8 വർഷം ആഘോഷിക്കുന്ന തിരക്കിലാണ്. ഇതൊരു സിനിമയല്ലെന്നും , കശ്മീരിന്‍റെ  ഇന്നത്തെ യാഥാർത്ഥ്യമാണെന്ന് പ്രധാനമന്ത്രി മനസ്സിലാക്കണമെന്നും രാഹുൽഗാന്ധി ട്വീറ്ററിൽ കുറച്ചു.

class=”twitter-tweet”>

कश्मीर में पिछले 5 महीनों में 15 सुरक्षाकर्मी शहीद हुए और 18 नागरिकों की हत्या कर दी गयी। कल भी एक शिक्षिका की हत्या कर दी गयी।

18 दिनों से कश्मीरी पंडित धरने पर हैं लेकिन भाजपा 8 साल का जश्न मनाने में व्यस्त है।

प्रधानमंत्री जी, ये कोई फ़िल्म नहीं, आज कश्मीर की सच्चाई है।

— Rahul Gandhi (@RahulGandhi) June 1, 2022<https://platform.twitter.com/widgets.js

Comments (0)
Add Comment