യുക്രെയ്നില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കലിന് സർക്കാർ അടിയന്തരമായി ഇടപെടണം : രാഹുല്‍ ഗാന്ധി

Monday, February 28, 2022

ന്യൂഡല്‍ഹി :യുക്രെയ്ന്‍ ഭീകരമായ പ്രതിസന്ധി നേരിടുമ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സർക്കാർ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി.  ഇന്ത്യൻ വിദ്യാർത്ഥികളോട് യുക്രെയ്ൻ സൈന്യം ക്രൂരമായി പെരുമാറുന്നതായുള്ള വിഡിയോയും  രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചു.

യുക്രൈനിൽ വിദ്യാർത്ഥികൾ ഇത്തരം പീഡനങ്ങൾ നേരിടുന്നത് കാണുമ്പോൾ തന്‍റെ ഹൃദയം നോവുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒഴിപ്പിക്കൽ പദ്ധതി വിദ്യാർത്ഥികളുമായി കേന്ദ്രസർക്കാർ ഉടൻ പങ്കുവയ്ക്കണമെന്ന്  രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. . ഈ വിഡിയോ വിദ്യാർത്ഥികളുടെ മാതാപിതാക്കളും കാണുന്നുണ്ട്. ഒരു രക്ഷിതാവിനും ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വരരുതെന്ന് രാഹുൽ പറഞ്ഞു. നാം നമ്മുടെ ജനങ്ങളെ കൈവിടരുതെന് അദ്ദേഹം കൂട്ടിച്ചേർത്തു.