മഹാമാരിയില്‍ കൈത്താങ്ങാകണം ; സ്പീക്ക് അപ് ടു സേവ് ലൈവ്‌സ് ക്യാമ്പെയ്നില്‍ രാഹുൽ ഗാന്ധി

Jaihind Webdesk
Tuesday, May 11, 2021

 

ന്യൂഡൽഹി : കൊവിഡ് ദുരിതത്തില്‍ വലയുന്നവർക്ക്  കൈത്താങ്ങേകണമെന്ന്  രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്‍റെ സ്പീക്ക് അപ് ടു സേവ് ലൈവ്‌സ് ക്യാമ്പെയ്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓക്സിജൻ, വെന്‍റിലേറ്റർ, ഐസിയു കിടക്കകൾ, വാക്സിൻ തുടങ്ങിയവയുടെ ലഭ്യതക്കുറവിനെക്കുറിച്ചുള്ള വീഡിയോയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.

എഐസിസി ആസ്ഥാനത്തും സംസ്ഥാനങ്ങളിലെ പാർട്ടി ആസ്ഥാനങ്ങളിലും കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് ഓക്സിജനും കിടക്കകളും അവശ്യമരുന്നുകളും രാജ്യത്തെങ്ങും വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്  കൊവിഡിൽ വലയുന്നവർക്ക് കൈത്താങ്ങേകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം അഭ്യർഥിച്ചത്.