തടസ്സവാദങ്ങള്‍ തള്ളി ; അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

Jaihind Webdesk
Monday, April 22, 2019

അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. സ്വതന്ത്രസ്ഥാനാര്‍ത്ഥി ഉന്നയിച്ച തടസ്സവാദങ്ങള്‍ തള്ളിയാണ് വരണാധികാരി നാവനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ തീരുമാനിച്ചത്.  സ്വതന്ത്രസ്ഥാനാര്‍ഥി ധ്രുവ് ലാലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ഇത് പരിഗണിച്ച വരണാധികാരി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.