രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു; നഞ്ചന്‍കോട്-വയനാട് -നിലമ്പൂര്‍ റെയില്‍വേ ലൈന്‍ യാഥാർത്ഥ്യമാകുന്നു

Jaihind News Bureau
Sunday, August 2, 2020

 

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു. നഞ്ചന്‍കോട്-വയനാട്- നിലമ്പൂര്‍ റെയില്‍വേ ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് ഡി.പി.ആര്‍ തയ്യാറാക്കുന്നതിനു വേണ്ടി കേരള റെയില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയതായി കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി, രാഹുല്‍ ഗാന്ധി എംപിയെ രേഖാമൂലം അറിയിച്ചു.

നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍ യാഥാര്‍ത്ഥ്യമാക്കണം എന്ന് കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. കര്‍ണാടക സംസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറി തലത്തില്‍ ഉള്ള നടപടികള്‍ ഉണ്ടാകുമെന്നും സുരേഷ് അംഗഡി രാഹുല്‍ ഗാന്ധി എംപിയെ അറിയിച്ചുവെന്നും എ.പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.