RAHUL GANDHI AK ANTONY| എകെ ആന്റണിയുടെ വസതിയിലെത്തി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ചനടത്തി

Jaihind News Bureau
Friday, July 18, 2025

തിരുവനന്തപുരം: മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എകെ ആന്റണിയെ വഴുതക്കാട്ടെ വസതിയില്‍ സന്ദര്‍ശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ദീപാ ദാസ് മുന്‍ഷി , കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് , കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം എ കെ ആന്റണിയുടെ വസതിയില്‍ എത്തിയ രാഹുല്‍ഗാന്ധി ഏറെ നേരം അവിടെ ചെലവഴിച്ചു.

എകെ ആന്റണിയുടെ സഹോദരന്റെ വേര്‍പാടിലെ ദുഃഖത്തില്‍ രാഹുല്‍ പങ്കുചേര്‍ന്നു. ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു രാഹുല്‍ഗാന്ധിയും എകെ ആന്റണിയും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.