ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധി മുന്നില്‍ ; കൊവിഡിനെ നേരിടുന്നതില്‍ മോദി പരാജയം : സർവ്വേ

Jaihind Webdesk
Tuesday, August 17, 2021

ന്യൂഡല്‍ഹി : ജനപ്രീതിയില്‍ രാഹുല്‍ ഗാന്ധി മുന്നിലെന്ന് ഇന്ത്യ ടുഡെ-മൂഡ് ഓഫ് ദി നാഷൻ സർവ്വേ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ വലിയ ഇടിവ് സംഭവിച്ചെന്നും സർവ്വേയില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടെന്നും സർവ്വേയില്‍ ജനങ്ങള്‍ അഭിപ്രായപ്പെട്ടു. നിലവിൽ രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി കൊവിഡ് ആണെന്നും രണ്ടാമത്തെ പ്രശ്നം വിലവർധനവാണെന്നും സർവ്വേ വ്യക്തമാക്കുന്നു. എൻഡിഎ സർക്കാരിന്‍റെ ഏറ്റവും വലിയ വീഴ്ചയും ഇതു തന്നെയാണെന്ന് സർവ്വേയില്‍ പറയുന്നു.