രാഹുൽ ഗാന്ധി കെ.സി വേണുഗോപാല്‍ എം.പിയുടെ കുടുംബത്തെ സന്ദർശിച്ചു

 

കണ്ണൂർ : രാഹുൽ ഗാന്ധി എം പി എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാല്‍ എം.പിയുടെ കുടുംബത്തെ സന്ദർശിച്ചു. കെ.സി വേണുഗോപാലിന്‍റെ മാതാവ് ജാനകി അമ്മ ഇന്നലെ അന്തരിച്ചിരുന്നു. കുടുംബത്തെ അനുശോചനം അറിയിക്കാനായാണ് രാഹുല്‍ ഗാന്ധി എത്തിയത്.

രാവിലെ ഒൻപതോടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്തവാളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ കെ സുധാകരൻ എം.പി, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, സണ്ണി ജോസഫ് എംഎൽഎ തുടങ്ങിയവർ സ്വീകരിച്ചു. തുടർന്ന് റോഡ് മാർഗമാണ് അദ്ദേഹം വേണുഗോപാലിന്‍റെ കണ്ടോന്താറിലെ തറവാട്ട് വീട്ടിൽ എത്തിയത്. തുടർന്ന് കെ.സി വേണുഗോപാൽ എം പിയുമായും  കുടുംബാഗങ്ങളുമായും കൂടിക്കാഴ്ച നടത്തി. മുക്കാൽ മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി മടങ്ങിയത്.

യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ്,  യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എം.എൽ.എ, കെപിസിസി വൈസ് പ്രസിഡന്‍റ് പി.സി വിഷ്‌ണുനാഥ്‌, ജെബി മേത്തർ തുടങ്ങിയവരും കെപിസിസി ഡിസിസി നേതാക്കളും വസതിയിൽ എത്തിയിരുന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.

https://www.facebook.com/JaihindNewsChannel/videos/663076884572628

Comments (0)
Add Comment