രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യു എസിലെത്തി. അമേരിക്കയിലെ ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുലിന് സാംപിത്രോദ ഉള്‍പ്പെടെയുള്ളവര്‍ ഊഷ്മള സ്വീകരണം നല്‍കി.
ബോസ്റ്റണില്‍ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും. ഇവിടെ ഫാക്കല്‍റ്റി അംഗങ്ങളുമായും വിദ്യാര്‍ഥികളുമായും അദ്ദേഹം സംവദിക്കും