‘കോണ്‍ഗ്രസ് ഒറ്റക്കെട്ട്, വീണ്ടും അധികാരത്തിലെത്തും’; രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍

 

ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസ് ഒറ്റക്കെട്ടെന്ന് രാഹുൽ ഗാന്ധി. മുഴുവൻ സീറ്റുകൾ നേടി കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ പ്രചാരണ പരിപാടികൾ കൊഴുപ്പിക്കാൻ എത്തിയ രാഹുൽ ഗാന്ധിയെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിംഗ് ദൊതാസരയും ചേർന്ന് സ്വീകരിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് സ്ഥാനാർത്ഥി ഗുർമീത് സിംഗ് കുനാറിന്‍റെ കുടുംബാംഗങ്ങളെ രാഹുല്‍ ഗാന്ധി സന്ദർശിക്കും. നിലവില്‍ കരണ്‍പുർ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ ഗുർമീത് സിംഗ് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്.

Comments (0)
Add Comment