മൂന്നുദിവസത്തെ വയനാട് സന്ദർശനത്തിനായി രാഹുൽ ഗാന്ധി കേരളത്തിൽ; മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും; ബത്തേരിയിൽ പാമ്പുകടിയേറ്റ് മരിച്ച ഷെഹ്‌ലയുടെ വീട് നാളെ സന്ദർശിക്കും

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തി. ഇന്നലെ രാത്രി 10 മണിയോടെ കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഗാന്ധി എം പിയെ വിമാനത്താവളത്തിൽ വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡിസിസി പ്രസിഡന്‍റുമാരായ ടി സിദ്ദീഖ് , വി.വി പ്രകാശ്, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഇന്നും, നാളെയും, മറ്റന്നാളുമായി മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്‍റെ വീടും, സ്‌കൂളും അദ്ദേഹം സന്ദർശിക്കും.

mullappally ramachandranRamesh Chennithalarahul gandhi
Comments (0)
Add Comment