രാഹുല്‍ ഗാന്ധി കേരളത്തില്‍; മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും

Jaihind Webdesk
Wednesday, November 29, 2023

 

കോഴിക്കോട്: 3 ദിവസത്തെ പരിപാടികൾക്കായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഇന്നലെ രാത്രി 10 മണിയോടെ രാഹുൽ ഗാന്ധി കരിപ്പൂരിൽ വിമാനമിറങ്ങിയത്. ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. സീതി ഹാജിയുടെ കേരള നിയമസഭയിലെ പ്രസംഗങ്ങൾ എന്ന പുസ്തകം രാഹുൽ ഗാന്ധി കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.

വയനാട് മണ്ഡലത്തിലെ വിവിധ പരിപാടികൾക്കായി എത്തിയ രാഹുൽ ഗാന്ധി എംപിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം നൽകി. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പാണ് ഒരുക്കിയിരുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.കെ. രാഘവൻ എം.പി, എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി.കെ. ബഷീർ, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്‍റ് വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.