കണ്ണൂർ : രാഹുൽ ഗാന്ധി ഇന്ന് കണ്ണൂരിലെത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പിയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം അറിയിക്കുന്നതിനായാണ് അദ്ദേഹം എത്തുന്നത്. കെ.സി വേണുഗോപാൽ എംപിയുടെ മാതാവ് കെ.സി ജാനകിയമ്മ ഇന്നലെ പുലർച്ചെ നിര്യാതയായിരുന്നു.
രാവിലെ 10ന് പ്രത്യേക വിമാനത്തിൽ എത്തുന്ന രാഹുൽ ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മടങ്ങും. ജാനകി അമ്മയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചിച്ചു. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായി സോണിയാ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.