തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഗുജറാത്തില്‍

Jaihind Webdesk
Tuesday, November 22, 2022

 

അഹമ്മദാബാദ്: ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നും തുടരും. രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് രാഹുൽ ഗാന്ധി ഗുജറാത്തിലെത്തിയത്. രാജ്‌കോട്ടിലും സൂറത്തിലും ഇന്നലെ റാലികളിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു.

കോൺഗ്രസ് അധ്യക്ഷന് മല്ലികാർജുൻ ഖാർഗെ നവംബർ 26 മുതൽ 28 വരെ പ്രചാരണത്തിനെത്തും. അഹമ്മദാബാദിലും ഗാന്ധിനഗറിലും ഖാർഗെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ഡിസംബർ ആദ്യവാരമാണ് ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.