കൊവിഡ്: മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി ഇന്ന് രാഹുല്‍ ഗാന്ധിയുടെ സംവാദം

Jaihind News Bureau
Wednesday, July 1, 2020

 

കൊവിഡ് പശ്ചാത്തലത്തിലുള്ള വിഡിയോ സംഭാഷണ പരമ്പരയുടെ ഭാഗമായി മലയാളികളുൾപ്പെടെ 4 നഴ്സുമാരുമായി  രാഹുൽ ഗാന്ധി ഇന്നു 10നു വിഡിയോകോൺഫറൻസ് വഴി കൂടിക്കാഴ്ച നടത്തും. ഫെയ്സ്ബുക്, ട്വിറ്റർ എന്നിവയടക്കം രാഹുല്‍ ഗാന്ധിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വീഡിയോ പ്രക്ഷേപണം ചെയ്യും. നഴ്സുമാരിൽ 3 പേർ മലയാളികളാണ്. ന്യൂസീലൻഡിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി അനു രംഗനാഥ്, ആലപ്പുഴയിൽ നിന്നുള്ള ഷെറിൽ മോൾ (യുകെ), കോഴിക്കോട് സ്വദേശി വിപിൻ കൃഷ്ണൻ (ഡൽഹി എയിംസ്) എന്നിവരാണ് രാഹുല്‍ ഗാന്ധിയുമായി സംവദിക്കുന്നത്.

https://www.facebook.com/rahulgandhi/posts/1019983648436023