പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നോട്ട് നിരോധനത്തിനുമെതിരെ ആഞ്ഞടിച്ചായിരുന്നു ഛത്തിസ്ഗഢില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. സാധാരണ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട വരിയില്‍ കാത്തുനില്‍ക്കുമ്ബോള്‍ നീരവ് മോദിയും വിജയ് മല്ല്യയും ജനങ്ങളുടെ പണവുമായി കടന്നുകളഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഛത്തിസ്ഗഢില്‍ ദ്വിദിന തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുല്‍ഗാന്ധി കനകര്‍ ജില്ലയിലെ പാഖന്ജോറില് സംഘടിപ്പിച്ച റാലിയില്‍ ആയിരുന്നു ആദ്യം പങ്കെടുത്തത്.