കർഷകരോടുള്ള മോദി സർക്കാരിന്‍റെ ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, January 5, 2021

മോദി സർക്കാരിന്‍റെ നിസ്സംഗതയും അഹങ്കാരവും 60 ലധികം കർഷകരുടെ ജീവൻ അപഹരിച്ചു എന്ന് രാഹുൽ ഗാന്ധി. അവരുടെ കണ്ണുനീർ തുടയ്ക്കുന്നതിനു പകരം കണ്ണീർ വാതകം ഉപയോഗിച്ച് ആക്രമിക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ. കർഷകരോടുള്ള ക്രൂരത കുത്തക മുതലാളിമാരുടെ ബിസിനസ്സ് താൽപ്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. അതിനാൽ കാർഷിക വിരുദ്ധ നിയമങ്ങൾ റദ്ദാക്കണം എന്ന് രാഹുൽ ഗാന്ധി ട്വിറ്റിൽ ആവശ്യപ്പെട്ടു.