രാഹുല്‍ഗാന്ധിയുടെ വിദേശ പൗരത്വ വിവാദം: സുപ്രീംകോടതി കേസ് തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് വിദേശ പൗരത്വം ഉണ്ടെന്ന ആരോപണം സംബന്ധിച്ച കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് കേസുമായി കോടതിയിലെത്തിയത്.  തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. വിദേശ കമ്പനി എഴുതിവെച്ചാല്‍ ഇന്ത്യന്‍ പൗരന്‍ അല്ലാതാകുമോ എന്ന് സുപ്രീംകോടതി ചോദിച്ചു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നയാളാണ് രാഹുല്‍ഗാന്ധിയെന്ന് കേസ് നല്‍കിയ യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് പറഞ്ഞു. അങ്ങനെ ആഗ്രഹിക്കാത്ത ആരുണ്ടെന്നായിരുന്നു കോടതിയുടെ ചോദ്യം.

2015ലാണ് സുബ്രഹ്മണ്യം സ്വാമി ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്. 2016 ല്‍ സുബ്രഹ്മണ്യം സ്വാമി കള്ളം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും തെളിവുകള്‍ ഹാജാരാക്കാനും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയക്കുന്ന നരേന്ദ്രമോദിയും അമിത് ഷായും കെട്ടിച്ചമച്ചതാണ് ആരോപണമെന്ന് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിരുന്നു.

rahul gandhicongressAICCgandhi
Comments (0)
Add Comment