വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൂടെയുണ്ടാവുമെന്ന് ഉറപ്പ് നല്‍കി

Jaihind Webdesk
Wednesday, April 3, 2024

വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും കൂടെയുണ്ടാവുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ളവ പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്ന് അധ്ദേഹം കൂട്ടിച്ചേർത്തു.

മൂപ്പൈനാട് തലയ്ക്കൽ ഗ്രൗണ്ടില്‍ രാവിലെ 10 മണിക്കാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹെലികോപ്റ്ററില്‍ എത്തിയത്. നൂറുകണക്കിന് ആളുകളാണ് രാഹുലിനെ സ്വീകരിക്കാനായി എത്തിയത്. വയനാടിന് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള യുഡിഎഫ് പ്രവർത്തകരും നേതാക്കളും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷമുള്ള രാഹുലിന്‍റെ ആദ്യ വരവാണ് ഇന്നത്തേത്.  വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുല്‍ ഗാന്ധി വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.