കേന്ദ്രം ഇന്ധന നികുതിയുടെ ഒരു വിഹിതം കൊവിഡില്‍ വലയുന്ന കുടുംബങ്ങള്‍ക്ക് നല്‍കണം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, June 28, 2021

രാജ്യത്ത് ഇന്ധന നികുതിയിനത്തില്‍  കേന്ദ്രത്തിന് വന്‍ തുക ലഭിക്കുമ്പോള്‍ അതിന്‍റെ ഒരു വിഹിതം കൊവിഡ് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലുടെയാണ് കേന്ദ്ര സർക്കാരിനോട് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

കേന്ദ്രം ഇന്ധന നികുതിയായി ഈടാക്കുന്നതിലെ ഒരു ചെറിയ ഭാഗം കൊവിഡ് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് നല്‍കണം. അത് അവരുടെ അവകാശമാണ്. ഇത്തരമൊരു ദുരന്ത സമയത്ത് പൊതുജനത്തെ സഹായിക്കാന്‍ കിട്ടുന്ന അവസരത്തില്‍ നിന്ന് മോദി സർക്കാർ പിന്മാറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.