രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; തിരഞ്ഞെടുപ്പ് പര്യടനം 15, 16 തീയതികളിൽ

Jaihind Webdesk
Thursday, April 11, 2024

 

വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി പ്രചാരണത്തിനായി എത്തുന്നു. ഏപ്രില്‍ 15, 16 തീയതികളിൽ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. 15ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി അന്ന് സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ പര്യടനം നടത്തും. പുൽപ്പള്ളിയിൽ കർഷക സംഗമത്തിലും കൽപ്പറ്റയിൽ തൊഴിലാളി സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കുന്ന രാഹുൽ ഗാന്ധി 16-ന് രാവിലെ 9.30 മുതൽ തിരുവമ്പാടി, ഏറനാട്, വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തും.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികള്‍:

15/04/24 തിങ്കള്‍

10.00 AM സുൽത്താൻബത്തേരി (റോഡ് ഷോ)

11.00 AM പുൽപ്പള്ളി (കർഷക സംഗമം)

12.00 PM മാനന്തവാടി (റോഡ് ഷോ)

2.15 PM വെള്ളമുണ്ട (റോഡ് ഷോ)

3.00 PM പടിഞ്ഞാറത്തറ (റോഡ് ഷോ)

4.00 PM ചന്ദ്രഗിരി ഓഡിറ്റോറിയം, കൽപ്പറ്റ (തൊഴിലാളി സംഗമം)

16/04/24 ചൊവ്വ

9.30 AM കൊടിയത്തൂർ (റോഡ് ഷോ)

10.30 AM കീഴുപറമ്പ് (റോഡ് ഷോ)

11.30 AM ഊർങ്ങാട്ടിരി (റോഡ് ഷോ)

3.00 PM മമ്പാട് (റോഡ് ഷോ)

4.00 PM നിലമ്പൂർ (റോഡ് ഷോ)

5.30 PM കരുവാരക്കുണ്ട് (റോഡ് ഷോ)