അഞ്ചാം ദിവസം 12 മണിക്കൂർ; രാഹുല്‍ ഗാന്ധിയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ പൂർത്തിയായി

Jaihind Webdesk
Wednesday, June 22, 2022

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. അഞ്ചാം ദിവസം 12 മണിക്കൂറിലേറെയാണ് രാഹുലിനെ ചോദ്യം ചെയ്തത്. അഞ്ച് ദിവസങ്ങളിലായി 54 മണിക്കൂറാണ് രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്.

ഇന്നലെ 12 മണിക്കൂറിലേറെയാണ് രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തത്. ചോദ്യം ചെയ്യല്‍ ആരംഭിച്ച് ഇന്നലെ 9 മണിക്കൂറിനുശേഷം രാത്രി 8.10ന് അരമണിക്കൂർ ഇടവേള രാഹുൽ ഗാന്ധിക്ക് അനുവദിച്ചു. തുടർന്ന് 11.40 വരെ ചോദ്യംചെയ്യൽ നീണ്ടു. ഇന്ന് വീണ്ടും ഹാജരാകാൻ ഇഡി രാഹുലിന് സമൻസ് നൽകിയിട്ടില്ല. അതേസമയം കോൺഗ്രസ് പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയുമുള്ള ബിജെപിയുടെ പ്രതികാര രാഷട്രീയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. നാളെയാണ് സോണിയ ഗാന്ധിയോട് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുള്ളത്. കോൺഗ്രസിന്‍റെ മുഴുവൻ നേതാക്കളും ഡൽഹിയിൽ തുടരുകയാണ്.