കൽപ്പറ്റ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തെര്‍മല്‍ സ്കാനറുകള്‍ വയനാട് മണ്ഡലത്തില്‍ വിതരണം ചെയ്ത് രാഹുൽ ഗാന്ധി എം.പി. സ്കാനറുകളില്‍ 30 എണ്ണം വയനാട് ജില്ലയിലും 10 എണ്ണം വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലും വിതരണം ചെയ്തു.
നേരത്തെ കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ രാഹുൽ ഗാന്ധി വയനാട് കോഴിക്കോട്, മലപ്പുറം കളക്ടര്‍മാരെ ടെലിഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ജില്ലകൾക്കും തെർമൽ സ്കാനറുകള്‍ കൈമാറിയത്. സ്കാനറുകള്‍ വയനാട് ഡി.സി.സി അധ്യക്ഷന്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയ്ക്ക് കൈമാറി. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്ക് എന്നിവ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെത്തിക്കുമെന്ന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അറിയിച്ചു.