‘ചടങ്ങ് കഴിഞ്ഞു, വാക്സിനേഷൻ നിരക്ക് കുത്തനെ താഴ്ന്നു’ ; പരിഹസിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Sunday, September 19, 2021

ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ താഴ്ന്നതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. ‘ചടങ്ങ് അവസാനിച്ചു’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തില്‍ രണ്ടര കോടി പേർക്ക് കൊവിഡ് വാക്സിൻ നൽകിയെങ്കിലും അടുത്ത ദിവസം വാക്സിനേഷൻ നിരക്ക് കുത്തനെ താഴുകയായിരുന്നു.

പത്ത് ദിവസത്തെ കൊവിഡ് വാക്സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടുന്ന ഗ്രാഫും ട്വീറ്റിനൊപ്പം രാഹുൽ ഗാന്ധി പങ്കുവെച്ചു. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ വാക്സിനേഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി കുറിച്ചിരുന്നു.