ഹിമന്ത ബിശ്വ ശര്‍മ അഴിമതിക്കാരന്‍; എത്ര ശ്രമിച്ചാലും ഭാരത്ജോഡോ ന്യായ് യാത്ര തടയാനാകില്ലെന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Tuesday, January 23, 2024

അസം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഹിമന്ത ബിശ്വ ശര്‍മ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് ആവർത്തിച്ച് രാഹുൽഗാന്ധി. എത്ര ശ്രമിച്ചാലും ഭാരത്ജോഡോ ന്യായ് യാത്ര തടയാനാകില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ന്യായ് യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് അസം സർക്കാർ.  എന്നാല്‍ യാത്ര തടയും തോറും അതിന്‍റെ ശക്തിയേറി വരികയാണ്. അസമില്‍ യാത്രക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇതിന്‍റെ ലക്ഷ്യമെന്തെന്ന് വ്യക്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എത്ര ശ്രമിച്ചാലും ഭാരത് ജോഡോ ന്യായ് യാത്ര തടയാനാകില്ലന്നും നിര്‍ഭയമായി യാത്ര തുടരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ബി.ജെ.പിയുടെ പരിപാടികള്‍ക്ക് അസമില്‍ നിയന്ത്രണമില്ല. ആര്‍എസ്എസും മോദിയും ഒരു ഭാഗത്ത് ഇന്‍ഡ്യ മുന്നണി മറ്റൊരു ഭാഗത്തുമാണ്. ഇന്‍ഡ്യ മുന്നണിയാണ് ആര്‍എസ്എസിനെതിരെയും മോദിക്കെതിരെയും പോരാടുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം അസം സര്‍ക്കാറിന്‍റെ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിച്ചു.