ദേശീയ കായിക ദിനത്തില്‍ കായിക താരങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; വയനാടിന്‍റെ അഭിമാനമായ ജീനയ്ക്കും ആശംസകള്‍| VIDEO

Jaihind News Bureau
Saturday, August 29, 2020

 

ദേശീയ കായികദിനത്തില്‍ ഇന്ത്യയിലെ കായിക താരങ്ങളെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനെ ഓർക്കുന്നതുപോലെ രാജ്യത്തിന്‌ അഭിമാനമാകാൻ കഠിനമായി പരിശ്രമിക്കുന്ന ഓരോ ഇന്ത്യൻ കായികതാരത്തെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് സ്വദേശിനിയും ഇന്ത്യന്‍ വുമന്‍സ് ബാസ്കറ്റ് ബോള്‍ ക്യാപ്റ്റനുമായ ജീന പി.എസിനും  രാഹുല്‍ ഗാന്ധി തന്‍റെ ആശംസകള്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

ഈ NationalSportsDayൽ, ഹോക്കി ഇതിഹാസം മേജർ ധ്യാൻ ചന്ദിനെ നമ്മൾ ഓർക്കുന്നതുപോലെ, ഇന്ത്യൻ ത്രിവർണ്ണ പതാക ഉയരത്തിൽ പറത്തി രാജ്യത്തിന്‌ അഭിമാനമാകാൻ കഠിനമായി പരിശ്രമിക്കുന്ന ഓരോ ഇന്ത്യൻ കായികതാരത്തെയും ഞാൻ അഭിനന്ദിക്കുന്നു. വയനാടിനും ഇന്ത്യക്കും അഭിമാനിക്കാവുന്ന നേട്ടങ്ങൾ കൈവരിച്ച ജീനക്കും എന്റെ ആശംസകൾ നേരുന്നു.

On this #NationalSportsDay, as we remember Hockey legend Major Dhyan Chand, I congratulate and applaud every Indian sportsperson who has worked hard to keep the Indian Tricolour flying high. I also extend my best wishes to Jeena for making Wayanad and India, proud.

 

https://www.facebook.com/RGWayanadOffice/videos/312621253138498