അമേരിക്കയെ ഒന്നിപ്പിക്കാന്‍ ബൈഡന് കഴിയും, കമല വൈസ് പ്രസിഡന്‍റ് ആകുന്നത് അഭിമാനം ; അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, November 8, 2020

 

ജോ ബൈഡനേയും കമല ഹാരിസിനേയും അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി. അമേരിക്കയെ ഒന്നിപ്പിക്കാനും ദിശാബോധം നല്‍കാനും ബൈഡന് കഴിയുമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമല ഹാരിസ് അമേരിക്കയിലെ ആദ്യ വനിത വൈസ് പ്രസിഡന്‍റ് ആകുന്നത് അഭിമാനമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

 

 

അതേസമയം അമേരിക്കയുടെ നാല്‍പത്തിയാറാം പ്രസിഡന്റായാണ് ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ചരിത്ര ഭൂരിപക്ഷം നേടിയാണ് വിജയം. പെന്‍സില്‍വാനിയ സ്റ്റേറ്റിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ കൂടി ലഭിച്ചതോടെയാണ് ബൈഡന് ഭൂരിപക്ഷം ലഭിച്ചത്. ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു.