താനൂര്‍ ബോട്ടപകടത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, May 8, 2023

ന്യൂഡല്‍ഹി:  താനൂരിലെ ബോട്ടപകടത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. ഹൗസ് ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത കേട്ട് ഞെട്ടിയെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
“മലപ്പുറത്ത് ഹൗസ് ബോട്ട് മറിഞ്ഞെന്ന വാർത്ത കേട്ട് ഞെട്ടി.
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ.
രക്ഷാപ്രവർത്തനങ്ങളിൽ അധികാരികളെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് ഞാൻ അഭ്യർത്ഥിക്കുന്നു.” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.  അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  കേരളത്തിലെ മലപ്പുറത്തുണ്ടായ ബോട്ട് അപകടത്തിലെ ജീവഹാനിയിൽ ദുഖിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.