കൂവലത്തോടിന് കുടിവെള്ളമെത്തിച്ച് രാഹുൽ ഗാന്ധി; ദീർഘനാളത്തെ ദുരിതത്തിന് പരിഹാരം; ആഹ്ലാദത്തില്‍ ആദിവാസി കുടുംബങ്ങള്‍

Jaihind News Bureau
Friday, July 31, 2020

കുടിവെള്ളത്തിനായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന വയനാട് വൈത്തിരി താലൂക്കിലെ കൂവലത്തോട് നിവാസികള്‍ക്ക് ആശ്വാസമേകി രാഹുല്‍ ഗാന്ധി. കൂവലത്തോട് കോളനിയിലെ നാല്‍പതോളം ആദിവാസി കുടുംബങ്ങള്‍ങ്ങ് അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കുടിവെള്ളം എത്തിച്ചുനല്‍കി. കോളനിയിലെ എല്ലാ വീടുകള്‍ക്കു മുന്നിലും ടാപ്പുകള്‍ സ്ഥാപിച്ചതോടെ നിവാസികള്‍ക്ക് ഇനി യഥേഷ്ടം കുടിവെള്ളം ലഭ്യമാകും. വെള്ളം ലഭ്യമായതോടെ ആഹ്ലാദത്തിലായ പ്രദേശവാസികള്‍ രാഹുല്‍ ഗാന്ധിക്ക് നന്ദിയും അറിയിച്ചു.

https://twitter.com/RGWayanadOffice/status/1289195222820241408

കടുത്ത ജലദൗര്‍ലഭ്യം അനുഭവപ്പെട്ടിരുന്ന പ്രദേശത്ത് ജനങ്ങള്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചായിരുന്നു കുടിവെള്ളം ശേഖരിച്ചിരുന്നത്. മഴക്കാലത്ത് വിവിധ മാർഗങ്ങലിലൂടെ ജലം സംഭരിച്ചുവയ്ക്കാനും ഇവർ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. ഇത്തരത്തില്‍ നീണ്ടകാലത്തെ ദുരിതത്തിനാണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ പരിഹാരമായിരിക്കുന്നത്.