എല്ലാ ജാതി-മത വിഭാഗങ്ങളെയും പരിഗണിക്കാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് മുന്നോട്ട് പോകാനാകില്ലെന്നും ഇന്ത്യൻ സാമ്പത്തിക രംഗത്തെ കേന്ദ്രസർക്കാർ തകർത്തുവെന്നും രാഹുൽ ഗാന്ധി. സ്ത്രീകൾക്ക് രാജ്യം സുരക്ഷിതമല്ലെന്നും തൊഴിലില്ലായ്മ വർധിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യയിലും ചൈനയിലും ഒരുപോലെ ആയിരുന്നു വളർച്ച. ഇപ്പോൾ അങ്ങനെ അല്ലെന്നും രാഹുൽഗാന്ധി വിമർശിച്ചു. എല്ലാ പൗരന്മാരുടെയും ശബ്ദം ലോക് സഭയിലും നിയമസഭയിലും എത്താതെ തൊഴിലില്ലായ്മയും സമ്പദ് വ്യവസ്ഥയുടെ പ്രതിസന്ധിയും ഇല്ലാതാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഛത്തീസ്ഗഢിലെ റായ്പൂർ സയൻസ് കോളജിൽ രാഷ്ട്രീയ ആദിവാസി നൃത്ത മഹോത്സവം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.