ആവേശമുയർത്തി രാഹുല്‍ ഗാന്ധിയുടെ ഗോവന്‍ സന്ദർശനം

Saturday, October 30, 2021

ഗോവ : രാഹുൽ ഗാന്ധിയുടെ ഗോവന്‍ സന്ദർശനത്തിന് ആവേശോജ്വലമായ വരവേല്‍പ്. ഗോവയിലെ സാധാരണ ജനങ്ങളുമായും മത്സ്യത്തൊഴിലാളികളുമായും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഒരു മായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. യുവാക്കളുമായി ഏറെ നേരം സംവദിക്കുകയും ചെയ്തു.ഇതിനിടയിലാണ് മോട്ടോർസൈക്കിൾ ടൂറിസം വ്യാപകമായ ഗോവയിൽ അതിന്‍റെ സാധ്യതകൾ അരാഞ്ഞത്.

പ്രദേശവാസിയായ ഗൈഡിനോട് സംസാരിക്കുന്നതിനിടയിൽ രാഹുൽ മോട്ടോർ സൈക്കിളിന്‍റെ പിൻസീറ്റിൽ കയറുകയായിരുന്നു. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് വാഹനം മുന്നോട്ട് എടുക്കാൻ പറഞ്ഞ രാഹുൽ കിലോമീറ്ററുകളോളം യാത്ര തുടർന്നു. രാഹുൽഗാന്ധിയുടെ മോട്ടോർ സൈക്കിൾ യാത്ര സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.