ന്യൂഡല്‍ഹി: ഓള്‍ഡ് ഡല്‍ഹിയുടെ ഹൃദയഭാഗത്തെ ചരിത്രപ്രസിദ്ധമായ ഘണ്ടേവാല മധുരക്കടയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എത്തി. ഇമര്‍ത്തീയും ബേസന്‍ ലഡുവും ഉണ്ടാക്കിയത് ശ്രദ്ധേയമായി. ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ ഈ സന്ദര്‍ശനം ജനങ്ങള്‍ക്കിടയില്‍ ദീവാലിയുടെ സന്തോഷങ്ങള്‍ക്കൊപ്പം മധുരവും നിറച്ച നിമിഷങ്ങളായി മാറി.
മധുരക്കടയിലെ ജീവനക്കാരുമായി സംവദിച്ചും പരമ്പരാഗത മധുര പലഹാരങ്ങള്‍ ഉണ്ടാക്കുന്നതില്‍ പങ്കുചേര്‍ന്നും രാഹുല്‍ ഗാന്ധി സാധാരണ ജനങ്ങളോടൊപ്പം സമയം ചെലവഴിച്ചു. ഇമര്‍ത്തിയും ലഡ്ഡുവുമാണ് അദ്ദേഹം പരീക്ഷിച്ചത്. ഈ ദീപാവലി എല്ലാവര്‍ക്കും സമാധാനവും, ഐശ്വര്യവും, മധുരവും നിറഞ്ഞതാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഓരോ ഹൃദയങ്ങളിലും സമാധാനവും സമൃദ്ധിയും മധുരവും നിറയ്ക്കാന്‍ ഈ ദീപാവലിക്ക് കഴിയട്ടെ എന്ന് രാഹുല്‍ ഗാന്ധി തന്റെ സന്ദേശത്തില്‍ കുറിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാനും അവരുടെ ജീവിതത്തിന്റെ ഭാഗമാകാനുമുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമമായി ഇത് വിലയിരുത്തപ്പെടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജനങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തന്ത്രമായും ഈ സന്ദര്‍ശനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നു.