രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ കേരളത്തിൽ എത്തും; കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും

Jaihind News Bureau
Wednesday, February 25, 2026

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ കേരളത്തിൽ എത്തും . രണ്ട് ഘട്ടങ്ങളായാണ് അദ്ദേഹം കേരളത്തിലെത്തുക. ഫെബ്രുവരി 26, 27 തീയതികളിലാണ് ആദ്യസന്ദർശനം. മാർച്ച് ആറ്, ഏഴ് തീയതികളിൽ രണ്ടാം സന്ദർശനവും.

ഫെബ്രുവരി 26ന് എത്തുന്ന രാഹുൽ ഗാന്ധി കണ്ണൂരിൽ കർഷകരുമായി ആശയവിനിമയം നടത്തും. വയനാട്ടിൽ കോൺഗ്രസ് നിർമിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനവും നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ഈ ദിവസങ്ങളിലായിരിക്കും നടക്കുക. പ്രതിപക്ഷനേതാവ് വി ഡി സതീശൻ നടത്തുന്ന പുതുയുഗ യാത്രയുടെ സമാപനത്തിന് മാർച്ച് ആറിന് എത്തുന്ന അദ്ദേഹം കൊല്ലത്ത് ശിവഗിരിമഠം സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുക്കും.