ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Jaihind Webdesk
Thursday, December 8, 2022

ന്യൂഡല്‍ഹി:  ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും, കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും  ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ജനവിധി നൽകിയതില്‍ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി  പ്രിയങ്ക ഗാന്ധി പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും ആശംസകൾ നേരുന്നുവെന്നും നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടായെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.