പുല്‍വാമ: രാഹുല്‍ഗാന്ധിയും പ്രിയങ്കഗാന്ധിയും കൊല്ലപ്പെട്ട ജവാന്‍മാരുടെ വീടുകള്‍ സന്ദര്‍ശിച്ചു

Jaihind Webdesk
Wednesday, February 20, 2019

ല​ക്നോ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ൻ​മാ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രി​യ​ങ്ക​ ഗാന്ധിയും. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള ര​ണ്ടു സൈ​നി​ക​രു​ടെ വീ​ടു​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

ജ​വാ​നു സം​ഭ​വി​ച്ച​തി​നു സ​മാ​ന​മാ​യ അ​വ​സ്ഥ​യാ​ണ് ത​ന്‍റെ പി​താ​വി​നു സം​ഭ​വി​ച്ച​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഉ​റ്റ​വ​ർ മ​രി​ച്ച​തി​ന്‍റെ വേ​ദ​ന മ​റ്റാ​രേ​ക്കാ​ളും ത​നി​ക്ക് മ​ന​സി​ലാ​കു​മെ​ന്നും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​മി​ത് കു​മാ​ർ കോ​റി​യു​ടെ ബ​ന്ധു​ക്ക​ളോ​ടു രാ​ഹു​ൽ പ​റ​ഞ്ഞു. പി​താ​വും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ വ​ധം സൂ​ചി​പ്പി​ച്ചാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ​രാ​മ​ർ​ശം.

രാ​ജ്യം നി​ങ്ങ​ളോ​ടു ക​ട​പ്പെ​ട്ടി​രി​ക്കു​ന്നെ​ന്നും രാ​ഹു​ൽ കു​ടും​ബാം​ഗ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, രാ​ജ് ബ​ബ്ബ​ർ എ​ന്നി​വ​രും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നും സ​ഹോ​ദ​രി​ക്കു​മൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.