രണ്ട് കോടി തൊഴില്‍, 15ലക്ഷം രൂപ…; വ്യാജവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന മോദിയെ കര്‍ഷകര്‍ വിശ്വസിക്കില്ല : രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, December 30, 2020

 

ന്യൂഡല്‍ഹി : വ്യാജവാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന നരേന്ദ്ര മോദിയെ കര്‍ഷകര്‍ വിശ്വസിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ‘എല്ലാ ബാങ്ക് അക്കൗണ്ടിലേക്കും 15ലക്ഷം, എല്ലാവര്‍ഷവും രണ്ടുകോടി തൊഴില്‍, കൊറോണക്കെതിരായ യുദ്ധം  21 ദിവസം കൊണ്ട് ജയിക്കും, നമ്മുടെ പ്രദേശത്ത്​ ആരും നുഴഞ്ഞുകയറിയിട്ടില്ല ‘ തുടങ്ങിയ പ്രധാനമന്ത്രിയുടെ മുൻ അവകാശ വാദങ്ങള്‍ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. പ്രധാനമന്ത്രിയുടെ ‘അസത്യാഗ്രഹ’ങ്ങളുടെ ദീര്‍ഘചരിത്രമറിയുന്ന കര്‍ഷകര്‍ മോദിയെ വിശ്വസിക്കില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.