‘ഈ ദുരിതം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന്‍റെ പരിണിത ഫലം’: വിലക്കയറ്റത്തിന്‍റെ വിവരങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി

മോദി ഭരണകാലത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ഉണ്ടായ വിലക്കയറ്റത്തിന്‍റെ വിവരങ്ങള്‍ എണ്ണിപറഞ്ഞ് രാഹുല്‍ഗാന്ധി. 2014 ല്‍ നിന്ന് 2022 ആകുമ്പോള്‍ അവശ്യസാധനങ്ങളുടെ വിലയില്‍ ഉണ്ടായ കുതിപ്പും അദ്ദേഹം ചൂണ്ടികാട്ടുന്നുണ്ട്.

പാലിന് 39.7%, ഗോതമ്പ് 27.1%, അരി 21.3%, ഉള്ളിക്ക് 67.8%, കിഴങ്ങിന് 23.7%, തക്കാളി 37.5%, കടുകെണ്ണ 95.7%, റിഫൈന്‍ഡ് എണ്ണ 89.4%, പരിപ്പിന് 47.8% എന്നിങ്ങനെയാണ് കഴിഞ്ഞ 8 വര്‍ഷത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയര്‍ന്നിരിക്കുന്നത്.

തൊഴിലില്ലായ്മ ഒരു മഹാമാരി പോലെ വ്യാപിക്കുകയാണ്. എല്ലാ മേഖലകളിലും വരുമാനം ഇടിയുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഇടിയുമ്പോഴും മോദി സര്‍ക്കാര്‍ ഇതെല്ലാം കണ്ടില്ലായെന്ന് നടിക്കുകയാണ്. ജനങ്ങളുടെ ഈ ദുരിതം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയതിന്‍റെ പരിണിത ഫലമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Comments (0)
Add Comment