റഫേല്‍: ഇന്ത്യന്‍ പ്രധാനമന്ത്രി കള്ളനെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു, മോദി മറുപടി പറയട്ടേന്ന് രാഹുല്‍ഗാന്ധി

Friday, December 14, 2018

ന്യൂ ദല്‍ഹി: മോദി മാധ്യമങ്ങളുടെ മുന്നില്‍ വരാന്‍ തയാറാകുന്നില്ല. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കളളനാണ്. അംബാനിക്കായി മോദി കളവ് നടത്തി. 30,000 കോടിയുടെ കരാര്‍ അനില്‍ അംബാനിക്ക് നല്‍കിയത് എന്തുകൊണ്ട്? മോദി പറഞ്ഞിട്ടാണ് റിലയന്‍സിന് കരാര്‍ നല്‍കിയതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറയുന്നു. റഫാല്‍ ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ഇടപാടിന്റെ വിവരങ്ങള്‍ കണ്ടെന്ന് സൂചിപ്പിച്ചാണ് സുപ്രീം കോടതിവിധി. എന്നാല്‍ വിധിയില്‍ പറയുംപോലെ ഇടപാടിന്റെ വിവരങ്ങള്‍ പി.എ.സി കണ്ടിട്ടില്ലെന്നും ഇടപാടിനെക്കുറിച്ച് ജെ.പി.സി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.