വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, April 14, 2021

 

ന്യൂഡല്‍ഹി :  വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. വിദേശവാക്‌സിനുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്ന വാര്‍ത്ത പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ‘ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നീട് നിങ്ങളെ നോക്കി ചിരിക്കും ശേഷം നിങ്ങളോട് യുദ്ധം ചെയ്യും, അപ്പോള്‍ നിങ്ങള്‍ ജയിക്കും’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.