‘രാജ്യത്ത് കൊവിഡില്‍ മരിച്ചത് 47 ലക്ഷം പേർ, മോദിയുടെ കണക്കില്‍ 4.8 ലക്ഷം’; കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, May 6, 2022

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക് കുറച്ചുകാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ആശ്രിതരുടെ കുടുംബത്തോടുള്ള അവഹേളനമെന്ന് രാഹുല്‍ ഗാന്ധി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 47 ലക്ഷം പേർക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. എന്നാല്‍ കേന്ദ്ര സർക്കാരിന്‍റെ കണക്കില്‍ ഇത് 4.8 ലക്ഷമാണ്. മോദിക്ക് കള്ളം പറയാന്‍ കഴിയും പക്ഷെ ശാസ്ത്രം കള്ളം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ലോകത്ത് ഏറ്റവുമധികം ആളുകൾ കൊവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിലാണെന്ന് വ്യക്തമാക്കുന്ന പഠനറിപ്പോർട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് 2020-2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്ത് കൊവിഡ് ബാധിതരായി മരിച്ചെന്നാണ് വിലയിരുത്തൽ.