‘പൊതുജനങ്ങളെ എരിയുന്ന വയറുമായി ഉറങ്ങാന്‍ തള്ളിവിടുന്നവർക്കെതിരെ രാജ്യം ഒന്നിക്കും’ ; പാചകവാതക വില വർധനയ്ക്കെതിരെ രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, September 1, 2021

ന്യൂഡല്‍ഹി : നിരന്തരമായ പാചകവാതക വില വർധനവിനെതിരെ രാഹുല്‍ ഗാന്ധി. 2021 ജനുവരി മുതല്‍ സെപ്റ്റംബർ വരെ രാജ്യത്തെ പ്രധാന നഗരങ്ങളിലെ പാചക വാതക വില വർധനയുടെ പട്ടിക ഉയർത്തിക്കാട്ടിയാണ് രാഹുല്‍ കേന്ദ്രത്തിനെതിരെ വിമർശനമുന്നയിച്ചത്.

” പൊതുജനങ്ങളെ വിശക്കുന്ന വയറോടെ ഉറങ്ങാന്‍ നിർബന്ധിതരാക്കിയ സുഹൃത്ത് (നരേന്ദ്ര മോദി ) നല്ല തണലില്‍ വിശ്രമിക്കുന്നു. പക്ഷേ രാജ്യം ഈ അനീതിക്കെതിരെ ഒന്നിക്കുകയാണ് ” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹി,  കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ കഴിഞ്ഞ ഒന്‍പത് മാസം ഉണ്ടായ വർധനയുടെ പട്ടികയും അദ്ദേഹം പങ്കുവച്ചു. പട്ടിക പ്രകാരം 2021 ജനുവരി  മുതല്‍ സെപ്റ്റംബർ വരെ 200 രൂപയോളമാണ് പാചക വാതക സിലിണ്ടറിന് വർധിച്ചത്.