ന്യൂഡല്‍ഹി : വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വ്യവസായികളെ സഹായിക്കാനാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. നോട്ട് അസാധുവാക്കലിന് തുല്യമാണ് വാക്‌സിന്‍ നയമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
केंद्र सरकार की वैक्सीन रणनीति नोटबंदी से कम नहीं-
* आम जन लाइनों में लगेंगे
* धन, स्वास्थ्य व जान का नुक़सान झेलेंगे
* और अंत में सिर्फ़ कुछ उद्योगपतियों का फ़ायदा होगा।— Rahul Gandhi (@RahulGandhi) April 21, 2021
വാക്സിന്‍ ക്ഷാമത്തില്‍ കേന്ദ്രസർക്കാരിനെതിരെ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. പ്രതിരോധ വാക്സിനുകള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയ കേന്ദ്രം ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തതെന്തെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. ‘കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 1.1 ദശലക്ഷം പ്രതിരോധ മരുന്നുകള്‍ കേന്ദ്രം സര്‍ക്കാര്‍ കയറ്റുമതി ചെയ്തു. ഇന്ന് നാം ക്ഷാമം നേരിടുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെ കേന്ദ്രം ആറു കോടി വാക്‌സിനുകള്‍ കയറ്റുമതി ചെയ്തു. ഈ സമയത്ത് മൂന്നു മുതല്‍ നാലു കോടി വരെ ഇന്ത്യക്കാര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് മുന്‍ഗണന നല്‍കാത്തത്’- പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടതുണ്ട്. ചിരിയും തമാശകളും പറയുന്ന റാലിയുടെ വേദിയില്‍ നിന്ന് പ്രധാനമന്ത്രി ഇറങ്ങേണ്ടതുണ്ട്. പ്രധാനമന്ത്രി ഇവിടെ വരണം, ആളുകള്‍ക്ക് മുന്നില്‍ ഇരിക്കണം, ജനങ്ങളോട് സംസാരിക്കണം. എങ്ങനെ ജീവന്‍ രക്ഷിക്കാന്‍ പോകുന്നുവെന്ന് അവരോട് പറയണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.