‘മേക്ക് ഇൻ ഇന്ത്യ’ എന്ന് പറയുകയും ‘ബൈ ഫ്രം ചൈന’ എന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു; ബിജെപിയെ പരിഹസിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Tuesday, June 30, 2020

 

വസ്തുതകൾ കള്ളം പറയില്ലെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ. യു പി എ ഭരണ കാലത്തും ബിജെപി ഭരണ കാലത്തും ചൈനയിൽ നിന്നുള്ള ഇറക്കുമതി വ്യക്തമാക്കുന്ന ഗ്രാഫ് ഉൾക്കൊള്ളിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ബിജെപി ‘മേക്ക് ഇൻ ഇന്ത്യ’ എന്ന് പറയുകയും ‘ബൈ ഫ്രം ചൈന’ എന്ന് പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.