കുട്ടികളുടെ കൂട്ടുകാരനായി രാഹുല്‍; പാലക്കാടിന്റെ മനമറിഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍

Saturday, November 2, 2024


പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തില്‍ കുട്ടികള്‍ പോലും വലിയ ആവേശത്തിലാണ്. പാലക്കാട് സൗത്തിലാണ് രാഹുല്‍ ഇന്ന് തെരഞ്ഞെടുപ്പ് പര്യടനം നടത്തിയത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പര്യടനം രാവിലെ സൗത്ത് മണ്ഡലത്തിലെ ഐഡിയല്‍ കോളനിയില്‍ നിന്നും ആരംഭിച്ചു. തുടര്‍ന്ന് മുജാഹിദ് പള്ളി, ഹുദനഗര്‍ വഴി വീട്ടുകള്‍ കയറി വോട്ടഭ്യര്‍ത്ഥിച്ചു .കുട്ടികള്‍ മുദ്രാവാക്യം വിളികളുമായി രാഹുലിന്റെ പ്രചാരണത്തെ നയിക്കുന്ന കാഴ്ചയും കാണാനായി.

സംസ്ഥാന സര്‍ക്കാരിന്റെയും- ബിജെപി യുടെ നഗരസഭ ഭരണത്തിന്റെയും പരാജയം മറച്ച് വയ്ക്കാനാണ് ഇരു മുന്നണികളും ഒരേ സ്വരത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും ജനകീയ വിഷയങ്ങള്‍ ഉന്നയിച്ചാണ് വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

യാക്കര, വെണ്ണക്കര, നൂറണി ഗ്രാമത്തിലൂടെ ഭവന സന്ദര്‍ശനം നടത്തി ഉച്ചക്ക് പര്യടനം സമാപിച്ചു. ഉച്ചക്ക് ശേഷം വാഹന പര്യടനം കാടങ്ങോട് നിന്നും ആരംഭിച്ച് പുതുപള്ളി തെരുവില്‍ സമാപിക്കും.