പുത്തുമല സന്ദര്‍ശിച്ച് രാഹുലും പ്രിയങ്കയും; ദുരന്തത്തില്‍ മരിച്ചവരുടെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച ശേഷം മടക്കം

Jaihind Webdesk
Wednesday, October 23, 2024


കല്‍പ്പറ്റ : ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരെ സംസ്‌കരിച്ച പുത്തുമല സന്ദര്‍ശിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും,ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. കല്‍പ്പറ്റയില്‍ കളക്‌ട്രേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷമാണ് പ്രിയങ്ക പുത്തുമലയിലെ പൊതുശ്മാശനത്തിലെത്തിയത്.

ദുരന്തത്തില്‍ മരിച്ചവരുടെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച ശേഷമാണ് രാഹുലും പ്രിയങ്കയും മടങ്ങിയത്.അതെസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും സോണിയ ഗാന്ധിയും നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനു ശേഷം മടങ്ങിയിരുന്നു.ഇവരെ യാത്രയാക്കിയ ശേഷമാണ് പ്രിയങ്കയും രാഹുലും പുത്തുമലയില്‍ എത്തിയത്.