കള്ളന്‍റെ താടി; റഫാൽ വിവാദത്തിൽ മോദിയെ ട്രോളി രാഹുൽ ഗാന്ധി

Jaihind Webdesk
Sunday, July 4, 2021

ഇടവേളയ്ക്കു ശേഷം റഫാൽ വിവാദം വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചൂട് പിടിക്കുന്നതിനിടെ നരേന്ദ്രമോദിയെ വീണ്ടും പ്രതിക്കൂട്ടിലാക്കി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ‘കള്ളന്‍റെ താടി’ എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടിയോട് സാദൃശ്യമുള്ള താടിയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് രാഹുൽ ഗാന്ധി.

റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ ഫ്രാൻസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് റഫാൽ വിവാദം രാജ്യത്ത് വീണ്ടും സജീവമാകുന്നത്.   ഫ്രാൻസിൽ നിന്നും ഇന്ത്യ യുദ്ധവിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളിൽ ഫ്രഞ്ച് ഭരണകൂടം ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്ജിയെ നിയോഗിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിഷയം വീണ്ടും ചർച്ചയാകുന്നത്.